മാനസിക ദൗർബല്യമുള്ള സ്ത്രീയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വെള്ളി, 8 മാര്‍ച്ച് 2024 (15:11 IST)
തിരുവനന്തപുരം: മാനസിക ദൗർബല്യമുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കല്ലിയോട് തീർത്ഥങ്കര പാർവതി ഭവനിൽ ബൈജു എന്ന രാജേഷ് കുമാറിനെ (43) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി ഇരുപത്തേഴിനു രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. സംഭവം കേസായതോടെ ഒളിവിൽ പോയ പ്രതിയെ റൂറൽ എസ്.പി നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

നെടുമങ്ങാട് ഡി.വൈ.എസ്.പി ബി.ഗോപകുമാർ, നെടുമങ്ങാട് ഇൻസ്‌പെക്ടർ അനീഷ് എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്ത

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍