'ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി': മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെ പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീനു എസ്

ബുധന്‍, 7 ഏപ്രില്‍ 2021 (16:58 IST)
പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദത്തില്‍. ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി' എന്ന ഒറ്റവരി പോസ്റ്റാണ് ഇട്ടിരിക്കുന്നത്. അപകടകരമായ മറ്റൊരു കാര്യം പോസ്റ്റിനു താഴെ കമന്റുകളായി കൂടുതലും കൊലപാതകത്തെ അനുകൂലിക്കുന്ന അഭിപ്രായങ്ങളാണ്. 
 
അതേസമയം കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്നതാണ് ഫേസ്ബുക്ക് പോസ്‌റ്റെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍