ആലുവയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു; 50കാരനെതിരെ പോക്‌സോ കേസ്

തുമ്പി ഏബ്രഹാം

വെള്ളി, 6 ഡിസം‌ബര്‍ 2019 (08:47 IST)
ആലുവയിൽ പന്ത്രണ്ടുകാരിയെ അയൽവാസിയായ അമ്പതുകാരൻ ബലാത്സംഗം ചെയ്ത്‌തെന്ന് പരാതി. വെസ്റ്റ് വെളിയത്തുനാട് സ്വദേശി അലിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

രണ്ടുവർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. 2018 ഫെബ്രുവരി മുതൽ കുട്ടി ബലാത്സംഗത്തിന് ഇരയായെന്നാണ് പരാതിയിലുള്ളത്. ഇന്ന് പെൺകുട്ടി തന്നെ വിവരം പൊലീസിനെ അറിയിക്കുകയും തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍