കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമെന്ന് റിപ്പോർട്ട്

ശനി, 10 ഏപ്രില്‍ 2021 (15:32 IST)
കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിനുകൾക്ക് ക്ഷാമം. തലസ്ഥാനനഗരമായ തിരുവനന്തപുര‌ത്താണ് കൊവിഡ് ക്ഷാമം രൂക്ഷമായുള്ള‌ത്. തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ്റെ റീജിയണൽ സ്റ്റോറിൽ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു.  
 
മിക്ക സർക്കാർ ആശുപത്രികളിലും വാക്‌സിൻ സ്റ്റോക്ക് ഇല്ല. ഇരുപതിനായിരം ഡോസ് വാക്സീനിൽ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. 45 വയസിന് മുകളിൽ പ്രായമായുള്ളവർക്കായി നടത്തുന്ന മാസ് വാക്‌സിനേഷൻ ക്യാമ്പുകളുടെ പ്രവർത്തനം പോലും മുടങ്ങിയേക്കുമെന്ന് പലയിടത്തും ആശങ്കയുണ്ട്.
 
സംസ്ഥാനത്തെ കൊച്ചി, കോഴിക്കോട് റീജിയണുകളില്‍ പരമാവധി നാല് ദിവസത്തേക്കുള്ള വാക്സീൻ സ്റ്റോക്കുണ്ട്. കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍