KSRTC Kerala: ബസുകളില്‍ ലഘുഭക്ഷണ വിതരണം ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ബസ് യാത്രകളില്‍ ലഘുഭക്ഷണം നല്‍കി കൊണ്ട് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കാനാണ് കോര്‍പറേഷന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനായി ഭക്ഷണം ഉള്‍പ്പെടെ ഷെല്‍ഫുകള്‍ / വെന്‍ഡിങ് മെഷീനുകള്‍ എന്നിവ സ്ഥാപിച്ച് വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും പദ്ധതി വിവരണവും നിര്‍ദേശങ്ങളും ക്ഷണിച്ചു.
ലഘുഭക്ഷണം പാക്ക് ചെയ്തതും യാത്രയ്ക്കിടയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമാകണം. ഗുണനിലവാരവും ശുചിത്വവും പാലിക്കണം. ബസ്സിനുള്ളില്‍ ഷെല്‍ഫ്-വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം നല്‍കും. പദ്ധതി നടത്തിപ്പു സംബന്ധിച്ച അന്തിമതീരുമാനം കെ.എസ്.ആര്‍.ടി.സി. ചെയര്‍മാനാണ്. നിര്‍ദേശങ്ങള്‍ തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി. ആസ്ഥാനമായ ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ തപാല്‍ സെഷനില്‍ നേരിട്ടെത്തിക്കണം. 'ലഘുഭക്ഷണ വിതരണത്തിനുള്ള നിര്‍ദേശം- കെ.എസ്.ആര്‍.ടി.സി. ബസുകളില്‍' എന്ന് രേഖപ്പെടുത്തി 24-നു വൈകുന്നേരം അഞ്ച് മണിക്കു മുന്‍പ് നല്‍കണം.