സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു, യാത്രകൾ ജില്ലയ്ക്കകത്ത് മാത്രം

ബുധന്‍, 20 മെയ് 2020 (09:18 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ ബുധനാഴ്ച രാവിലെ മുതൽ പുനരാരംഭിച്ചു. തിരുവനന്തപുരം, കൊച്ചി, കൊഴിക്കൊട് തുടങ്ങി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ എല്ലാം കെസ്ആർടി‌സി സർവീസ് നടത്തുന്നുണ്ട്. എന്നാൽ ജില്ലയ്ക്കത്ത് മാത്രമായിരിയ്ക്കും സർവീസ് ഉണ്ടാവുക. രാവിലെ ഏഴ് മുതൽ രാത്രി എഴു വരെ സർവീസ് നടത്താനാണ് തീരുമാനം. യത്രക്കാരുടെ അവശ്യം അനുസരിച്ച് സർവീസുകൾ ക്രമീകരിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യംവയ്ക്കുന്നത്. 
 
തിരുവനന്തപുരം 499, കൊല്ലം 208, പത്തനംതിട്ട 93, ആലപ്പുഴ 122, കോട്ടയം 102, ഇടുക്കി 66, എറണാകുളം 206, തൃശ്ശൂര്‍ 92, പാലക്കാട് 65, മലപ്പുറം 49, കോഴിക്കോട് 83, വയനാട് 97, കണ്ണൂര്‍ 100, കാസര്‍ഗോഡ് 68 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലുള്ള സർവീസുകളുടെ എണ്ണം. കൃത്യമായ സുരക്ഷ മുൻ കരുതലുകൾ പാലിച്ചുകൊണ്ടായിരിയ്ക്കും യാത്ര അനുവദിയ്ക്കുക. യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ്. സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം മാത്രമേ ബസിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍