യുവതി ആശുപത്രിമുറ്റത്ത് പ്രസവിച്ചു, ഗര്‍ഭിണിയാണെന്ന് തനിക്കറിയില്ലായിരുന്നെന്ന് യുവതി

ശ്രീനു എസ്

തിങ്കള്‍, 18 മെയ് 2020 (17:25 IST)
ഗര്‍ഭിണിയാണെന്നറിയാതെ വയറുവേദനയുമായി ആശുപത്രി മുറ്റത്തെത്തിയ യുവതി പ്രസവിച്ചു. പരവൂര്‍ കലയ്‌ക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ഇരുപത്തെട്ടുകാരിയായ യുവതി പ്രസവിച്ചത്. ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ യുവതി താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു.
 
ആറാംമാസത്തില്‍ ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. കുഞ്ഞിന് 1.5 കിലോ തൂക്കമാണുള്ളത്. ഗര്‍ഭിണിയാണെന്ന വിവരം നേരത്തേ അറിയാത്തതിനാല്‍ മതിയായ ചികിത്സയൊന്നും കിട്ടിയിട്ടില്ലായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അമ്മയേയും കുഞ്ഞിനെയും തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍