ബിബിസി ലൈവിൽ അതിഥിയായി ആരോഗ്യമന്ത്രി കെകെ ശൈലജ, വൈറലായി വീഡിയോ

ചൊവ്വ, 19 മെയ് 2020 (07:05 IST)
കൊവിഡിനെതിരെ കേരളം നടത്തിയ പ്രതിരോധപ്രവർത്തനങ്ങളെ പറ്റി രാജ്യാന്തരമാധ്യമമായ ബിബിസിയിൽ വിശദീകരണം നടത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. തിങ്കളാഴ്‌ച്ച രാത്രി 9 മണിയുടെ ബിബിസി വേൾഡ് ന്യൂസിലാണ് മന്ത്രി തത്സമയം പങ്കെടുത്തത്.ചർച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
 
ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ട് ചെയ്‌തപ്പോൾതന്നെ സംസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്ന് മൊന്നൊരുക്കങ്ങൾ നടത്താനായത് വലിയ നേട്ടമായതായി മന്ത്രി പറഞ്ഞു.രണ്ടാംഘട്ടത്തിൽ രോഗനിർണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കുകയും രോഗലക്ഷണമുള്ളവരെ പ്രത്യേകം കരുതലിൽ പാർപ്പിക്കുകയും ചെയ്‌തു.രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി.ഇത് രോഗവ്യാപനം പടരുന്നത് തടയാൻ സഹായിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ഗാർഡിയനടക്കമുള്ള അന്തർദേശീയ മാധ്യമങ്ങളും കോവിഡ് പ്രതിരോധത്തിലെ കേരളാ മാതൃകയെ പ്രശംസിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍