സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കില്ല: മുഖ്യമന്ത്രി

ശ്രീനു എസ്

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (07:45 IST)
സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും ഒന്നും പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു.
 
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,241 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2213 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍