മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍

ശ്രീനു എസ്

ബുധന്‍, 7 ഏപ്രില്‍ 2021 (08:12 IST)
മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. സിപിഎമ്മാണ് ആക്രമണത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കടവത്തൂര്‍ പുല്ലുക്കരയില്‍ പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് മന്‍സൂര്‍ മരിച്ചത്.
 
മന്‍സൂറിന്റെ സഹോദന്‍ മുഹസിനും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ ഒരു സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റിലായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണം ഉണ്ടായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍