ഇടത് അനുഭാവി എന്ന് എഴുതിയതിൽ ജാഗ്രതക്കുറവുണ്ടായി, വിശദീകരണവുമായി കമൽ

ബുധന്‍, 13 ജനുവരി 2021 (14:19 IST)
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ താൽക്കാലിക ജീവനക്കാരായ നാലുപേരെ സ്ഥിരപ്പെടുത്തണം എന്നുകാട്ടി കത്തെഴുതിയതിൽ ജാഗ്രതക്കുറവുണ്ടായി എന്ന് സമ്മതിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സാംസ്കാരിക മന്ത്രിയ്ക്കയച്ച കത്ത് വ്യക്തിപരമാണെന്നും കത്തിൽ ഉള്ളടക്കത്തിൽ ജാഗ്രതക്കുറവുണ്ടായി എന്നും കമൽ പറഞ്ഞു. ഇടത് അനുഭാവം എന്ന് എഴുതിയത് വീഴ്ചയാണെന്ന് കമൽ സമ്മതിച്ചു 
 
ഇടതു അനുഭാവമുള്ള നാലുപേരെ സ്ഥിരപ്പെടുത്തുകവഴി അക്കാദമിയുടെ ഇടത് സ്വഭാവം നിലനിർത്താനാകും എന്നായിരുന്നു കത്തിൽ കമലിന്റെ പരാമർശം. കത്ത് പ്രതിപക്ഷ നേതാവ് നിയമസഭയിൽ വായിച്ചതോടെ വലിയ വിവാദമായി മറിയിരുന്നു. എന്നാൽ ഇത്തരത്തിലല്ല നിയമനം നടത്തേണ്ടത് എന്നാണ് മന്ത്രി എകെ ബാലൻ കത്തിന് മറുപടി നൽകിയതായി സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി കമൽ രംഗത്തെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍