പാർട്ടിയാണ് കോടതിയെങ്കിൽ മാഡത്തിന് എന്താണ് ജോലി?

ശനി, 6 ജൂണ്‍ 2020 (17:10 IST)
പാർട്ടി ഒരേ സമയം പോലീസ് സ്റ്റേഷനും കോടതിയുമാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷൻ എംസി ജോസഫൈനിന്റെ പ്രസ്ഥാവനക്കെതിരെ കെ മുരളീധരൻ. വനിതാ കമ്മീഷൻ അധ്യക്ഷൻ പറഞ്ഞത് പോലെയാണെങ്കിൽ മാഡത്തിന് എന്താണ് ജോലി? ഇത്രയും ശമ്പളം വാങ്ങി ഒരു വനിതാകമ്മീഷന്റെ ആവശ്യമുണ്ടോ? മുരളിധരൻ ചോദിച്ചു.
 
 ഒറ്റ തിരഞ്ഞെടുപ്പുപോലും ജയിക്കാൻ കഴിയാത്തയാളെ ഉന്നതസ്ഥാനത്ത് ശമ്പളവും കൊടുത്ത് പിടിച്ചിരുത്തുമ്പോൾ സോപ്പിടുന്നത് മനസ്സിലാക്കാം. സോപ്പിട്ടോ, പക്ഷേ വല്ലാതെ പതപ്പിക്കരുതെന്നും കെ മുരളീധരൻ പറഞ്ഞു.ചൈനയടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങൾ ജനാധിപത്യത്തിലേക്ക് കടന്നുവരുന്ന കാലത്താണ് ഇത്തരം പ്രസ്ഥാവന.നാക്കുപിഴയെങ്കിൽ തെറ്റ് തിരുത്തണമെന്നും ഇത്തരം ജൽപനങ്ങൾ നടത്തുന്നവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍