മതരാഷ്ട്രമെന്നത് പഴയ ആശയം, ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ മതേതര സംഘടന: കെ മുരളീധരൻ

ചൊവ്വ, 15 ഡിസം‌ബര്‍ 2020 (13:50 IST)
കോഴിക്കോട്; ജമാഅത്തെ ഇസ്‌ലാമി നിലവിൽ മതേയ്തര സംഘടനയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ, മതരാഷ്ട്രം എന്ന പഴയ ആശയം അവർ ഉപേക്ഷിച്ചു എന്നും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പോടെ ജമാഅത്തെ ഇസ്‌ലാമി മതേതര ചേരിയിലെത്തി എന്നും കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ്സ് ഫെൽഫെയർ പാർട്ടിയുമായി സഹകരിയ്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ മറുപടിയായാണ് കെ മുരളീധരന്റെ മറുപടി. മതരാഷ്ട്രമെന്ന ആശയം ജമാഅത്തെ ഇസ്‌ലാമിയ്ക്ക് ഉണ്ടായിരുന്നപ്പോള്‍ അവരുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. എന്നും മുരളീധരൻ പറഞ്ഞു.
 
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പോടെ ജമാഅത്തെ ഇസ്‌ലാമി മതേതര ചേരിയിലെത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് അവര്‍ ആഗ്രഹിച്ചത്. മതരാഷ്ട്രം എന്ന പഴയ ആശയം അവര്‍ ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയത്. അത് യുഡിഎഫിന് ഗുണം ചെയ്തു. പ്രാദേശിക നീക്കുപോക്കുകൾ പാർട്ടി അംഗീകരിയ്ക്കണം അല്ലാത്തവർക്കെതിരെ നടപടി സ്വീകരിയ്ക്കും. അത് സ്വാഭാവികമാണ് എന്നും മുരളീധരൻ വ്യക്തമാക്കി. വെല്‍ഫയര്‍പാര്‍ട്ടി സഖ്യത്തെ എതിര്‍ത്തതിന് മുക്കത്തെ പ്രാദേശിക നേതാക്കൾക്കെതിരെ കോൺഗ്രസ്സ് നടപടി സ്വീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍