പാലാ സീറ്റിൽ ഇതുവരെ ചർച്ച നടന്നിട്ടില്ല, കാപ്പന്റെ നിലപാടിൽ വ്യക്തതയില്ലെന്ന് ജോസ് കെ മാണി

ശനി, 13 ഫെബ്രുവരി 2021 (15:19 IST)
കോട്ടയം: പാലാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ എൽഡിഎഫിൽ ആരംഭിച്ചിട്ടില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സീറ്റ് വിഭജനത്തിൽ എൽഡിഎഫിൽ ഒരു ചർച്ചയും നടന്നിട്ടെല്ലെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പന്റെ നിലപാടിൽ വ്യക്തതയില്ല. അദ്ദേഹം നിലപാട് മാറ്റിപ്പറയുകയാണ്. കാപ്പൻ മുന്നണി വിടുന്ന കാര്യത്തിൽ ആവശ്യമെങ്കിൽ സിപിഎം മറുപടി പറയും. കേരള കോണ്‍ഗ്രസിന്റെ ശക്തി മനസിലാക്കി ഇടതുമുന്നണി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണന നല്‍കുമെന്നാണ് കരുതുന്നതെതെന്നും അദ്ദേഹം പറഞ്ഞു, അതേസമയം കാപ്പൻ പാലായിൽ മത്സരിയ്ക്കുന്നതിനെ ഭയക്കുണ്ടോ എന്ന ചോദ്യത്തോട് ജോസ് കെ മാണി പ്രതികരിയ്ക്കാൻ തയ്യാറായില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍