സഭാ തർക്കം കേന്ദ്ര പരിഹരിച്ചാൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് യാക്കോബായ സഭ

ബുധന്‍, 6 ജനുവരി 2021 (14:36 IST)
യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ  കേന്ദ്രസർക്കാരിന് സാധിച്ചാൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് യാക്കോബായ സഭ. സഭാ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെയാണ് യാക്കാബോയ സഭ നിലപാട് വ്യക്തമാക്കിയത്.
 
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിട്ടാണ് കഴിഞ്ഞ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിട്ടുള്ളത്. എന്നാല്‍ ആ നിലപാടില്‍ നിന്ന് ഇപ്പോൾ മാറ്റങ്ങൾ വന്നിരിക്കുന്നുവെന്ന തോന്നൽ വിശ്വാസികൾക്കിടയിൽ വന്നിട്ടുണ്ട്.സഭയെ ആര് സഹായിക്കുന്നോ അവരെ തിരിച്ച് സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും അലക്‌സാണ്ട്രിയോസ് മെത്രൽപ്പൊലിത്ത വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍