ഹണി ട്രാപ്പ്: തൃശൂര്‍ സ്വദേശിനി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 4 മാര്‍ച്ച് 2021 (18:50 IST)
തൃശൂര്‍: ഹണി ട്രാപ്പുമായി ബന്ധപ്പെട്ട കേസില്‍ തൃശൂര്‍ സ്വദേശിനിയും ഡെല്‍ഹിക്കടുത്ത് യു.പി യിലെ നോയിഡയില്‍ സ്ഥിര താമസക്കാരിയുമായ ധന്യാ ബാലന്‍ എന്ന മുപ്പത്തിമൂന്നുകാരിയെ പോലീസ് അറസ്‌റ് ചെയ്തു. തൃശൂര്‍ സിറ്റി ഷാഡോ പൊലീസാണ് നോയിഡയില്‍ നിന്ന് അവരെ പിടികൂടിയത്.
 
സാമൂഹിക മാധ്യമങ്ങളിലൂടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി ഇന്‍ഷ്വറന്‍സ് ഏജന്റില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ, സ്വര്‍ണ്ണം എന്നിവ തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍