വിദ്യാര്‍ത്ഥിനിയെ അപമാനിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ശനി, 28 നവം‌ബര്‍ 2020 (17:49 IST)
തലയോലപ്പറമ്പ്: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച കണ്ടക്ടറെ പോലീസ് അറസ്‌റ് ചെയ്തു. വെച്ചൂര്‍ ചേരക്കുളങ്ങര കിഴക്കേ പുല്ലപ്പള്ളില്‍ വീട്ടില്‍ പി.പി.അനില്‍ എന്ന 36  കാരനെയാണ് പോലീസ് അറസ്‌റ് ചെയ്തത്. 
 
വൈക്കം  കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ അനില്‍ വിദ്യാര്‍ത്ഥിനിയെ ശാരീരികമായി അപമാനിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് വെള്ളൂര്‍ പോലീസ് അറസ്‌റ് ചെയ്തത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെ പെരുവ മൂര്‍ക്കറിപറ്റിയില്‍ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
 
വിദ്യാര്‍ത്ഥിനി ടിക്കറ്റെടുത്ത് ബാക്കി വാങ്ങുന്നതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ ദേഹത്തു അപമര്യാദയായി സ്പര്‍ശിച്ചു എന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനി കണ്ടക്ടറുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ചപ്പോള്‍ പരാതി കൊടുക്കാന്‍ പറഞ്ഞു പരിഹസിച്ചു. കുട്ടി വീട്ടിലെത്തി ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുക യുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍