ഭാരതപ്പുഴയില്‍ നിന്ന് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ഏപ്രില്‍ 2023 (19:47 IST)
ഭാരതപ്പുഴയില്‍ നിന്ന് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പ്രായം 50 വയസ്സോളം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നിലവില്‍ മരിച്ച വ്യക്തിയെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
 
അഴുകിയ മൃതദേഹം പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേയ്ക്കാന്‍ എത്തിയവരാണ് കണ്ടെത്തിയത്. തുടര്‍ന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍