മകനെ ജയിപ്പിക്കാന്‍ പിതാവ് എതിരാളിയുടെ അപരനായി

എ കെ ജെ അയ്യര്‍

ബുധന്‍, 2 ഡിസം‌ബര്‍ 2020 (17:16 IST)
മലപ്പുറം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മകനെ ഏതുവിധേനയും ജയിപ്പിക്കണം എന്ന വാശിയോടെ പിതാവ് എതിരാളിയായ സ്ഥാനാര്‍ത്ഥിയുടെ അപരനായി രംഗപ്രവേശം ചെയ്തു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലാണ് പിതാവും മകനും തമ്മിലുള്ളൊരു അഡ് ജസ്‌റ് മെന്റ് മത്സരം.
 
സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇവിടെ മകന്‍ കെ.ടി.ഷുഹൈബ് മത്സരിക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ മുഹമ്മദ് കുട്ടിയാണ് മത്സരിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പേരിലെ സാമ്യം മുതലെടുത്ത് മകനെ വിജയിപ്പിക്കാനായി മുഹമ്മദ് കുട്ടിയുടെ അപരനായി ശുഹൈബിന്റെ പിതാവ് കെ.ടി.മുഹമ്മദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഇതിനൊപ്പം മകന് വേണ്ടി വോട്ടു പിടിക്കാനും കെ.ടി.മുഹമ്മദ് സമയം കണ്ടെത്തുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍