ഇ ശ്രീധരന്റെ സ്വാധീനം ചെറിയതോതിൽ മാത്രം, ബിജെപിക്ക് 2016ൽ നിന്നും വളർച്ചയുണ്ടാകില്ലെന്ന് തരൂർ

തിങ്കള്‍, 22 ഫെബ്രുവരി 2021 (08:10 IST)
ഇ ശ്രീധരന്റെ രാഷ്ട്രീയപ്രവേശനം കേരളരാഷ്ട്രീയത്തിൽ കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ചില സീറ്റുകളിൽ മാത്രമാണ് ബിജെപി എതിരാളിയാവുകയെന്നും കേരള രാഷ്ട്രീയത്തിൽ ബിജെപി കാര്യമായ വെല്ലുവിളിയല്ലെന്നും തരൂർ വ്യക്തമാക്കി.
 
2016ലെ തിരെഞ്ഞെടുപ്പിൽ നിന്നും പുരോഗതിയുണ്ടാക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. ബിജെപിയില്‍ ചേര്‍ന്ന ശ്രീധരന്റെ തീരുമാനം അത്ഭുതപ്പെടുത്തി. സാങ്കേതിക വിദഗ്‌ധൻ എന്ന നിലയിൽ ശ്രീധരൻ മികച്ചതാണെങ്കിലും ജനാധിപത്യത്തില്‍ നയരൂപീകരണത്തില്‍ അദ്ദേഹത്തിന് പരിചയ സമ്പത്തില്ല. അതിനാൽ തന്നെ അദ്ദേഹത്തിന്റെ സ്വാധീനം വളരെ ചെറിയതായിരിക്കും.രാഷ്ട്രീയം വളരെ വ്യത്യസ്തമായ ലോകമാണ്. ശശി തരൂർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍