ഗിയറില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് രീതിയില്‍ മാറ്റംവരുത്തിയെന്നത് ശരിയാണോ

സിആര്‍ രവിചന്ദ്രന്‍

ശനി, 24 ഫെബ്രുവരി 2024 (11:09 IST)
റോഡു സുരക്ഷയെ മുന്‍നിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ചു പുറപ്പെടുവിച്ച 4/2024 -ാം നമ്പര്‍ സര്‍ക്കുലറിലെ നിര്‍ദേശങ്ങളില്‍ ഗിയറില്ലാത്ത മോട്ടോര്‍ സൈക്കിള്‍ (Motor Cycle without gear) ടെസ്റ്റില്‍ ഒരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ പൊതുജനങ്ങളില്‍ നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇതു സംബന്ധിച്ചു വിശദീകരണം നല്‍കുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
 
അതേസമയം ഗിയറുള്ള മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിന് ഇനി മുതല്‍ കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്ക് മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ സൈക്കിള്‍ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാനാവൂ. കൂടാതെ ഡ്രൈവിംഗ് സ്‌കൂള്‍ ലൈസന്‍സില്‍ ചേര്‍ക്കുന്ന വാഹനങ്ങളുടെ പ്രായം 15 വര്‍ഷമായി നിജപ്പെടുത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍