തിരുവനന്തപുരത്ത് സുരേഷ് ഗോപി, നേമത്ത് കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍; നിയമസഭയില്‍ 5 സീറ്റ് പിടിക്കാന്‍ ബി ജെ പി

സുബിന്‍ ജോഷി

ശനി, 3 ഒക്‌ടോബര്‍ 2020 (12:32 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളെങ്കിലും ജയിക്കാനുറച്ച് ബി ജെ പി. അഞ്ച് സീറ്റ് പിടിക്കാനായാല്‍ അടുത്ത മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക ഘടകമായി മാറാമെന്നാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നത്.
 
സംസ്ഥാനത്ത് അടുത്തത് ഒരു തൂക്കുമന്ത്രിസഭയായിരിക്കുമെന്ന് എല്ലാ മുന്നണിയിലെയും ചില നേതാക്കള്‍ കരുതുന്നുണ്ട്. അതിനുള്ള സാധ്യത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പരസ്യമായി വ്യക്‍തമാക്കിക്കഴിഞ്ഞു. അഞ്ചു സീറ്റെങ്കിലും ലഭിക്കാനിടയുള്ള പ്രവര്‍ത്തനങ്ങളാണ് ബി ജെ പി നടത്തുന്നതെന്നാണ് കെ മുരളീധരന്‍ പറയുന്നത്.
 
സുരേഷ് ഗോപിയെ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനാണ് ബി ജെ പി നീക്കം. നേമത്ത് കുമ്മനം രാജശേഖരനെയും കോന്നിയില്‍ കെ സുരേന്ദ്രനെയും മത്സരിപ്പിക്കുമെന്നും അറിയുന്നു. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ വരും.
 
അഞ്ചുമുതല്‍ 10 സീറ്റുകള്‍ വരെ നേടാനുള്ള പ്രവര്‍ത്തനമാണ് ബി ജെ പി അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചില്‍ക്കൂടുതല്‍ സീറ്റ് നേടാനായാല്‍ വിലപേശലിലൂടെ ഭരണപങ്കാളിത്തം വരെ ബി ജെ പി ലക്‍ഷ്യമിടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍