ബെവ്‌‌ക്യു ആപ്പ് ഒഴിവാക്കി, ഇനി ബുക്ക് ചെയ്യാതെയും മദ്യം

ശനി, 16 ജനുവരി 2021 (20:27 IST)
സംസ്ഥാനത്ത് ഇനി ബെവ്‌‌ക്യു ആപ്പിൽ ബുക്ക് ചെയ്യാതെയും മദ്യം വാങ്ങാം. . മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്ത് ബാറുകളും പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് നടപടി.
 
ബിവറേജ് കോര്‍പ്പറേഷനും ടോക്കണ്‍ സംവിധാനം ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പ് റദ്ദാക്കികൊണ്ടുള്ള ഉത്തരവ്. നികുതി വകുപ്പ് സെക്രട്ടറിയാണ് ആപ്പ് ഒഴിവാക്കികൊണ്ടുള്ള ഉത്തരവിറക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍