ആലപ്പുഴയിൽനിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിൽ

ചൊവ്വ, 23 ഫെബ്രുവരി 2021 (08:31 IST)
ആലപ്പുഴ മാന്നാറിൽ വീട്ടിൽ അതിക്രമിച്ചുകകയറി യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. മാന്നാർ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അക്രമി സംഘത്തിന് യുവതിയുടെ വീടിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത് പീറ്ററാണ് എന്നാണ് പൊലീസ് പറയുന്നു. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ മാന്നാറിലെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ അക്രമികൾ ഉച്ചയോടെ പാലക്കാട് വടക്കാഞ്ചേയിൽ ഇറക്കിവിടുകയായിരുന്നു. അവശനിലയിലായ ബിന്ദു ഓട്ടോറിക്ഷ വിളിച്ചാണ് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിയത്. 
 
വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് എന്നും, ഇവർ പണം ആവശ്യപ്പെട്ടു എന്നും ബിന്ദു പറഞ്ഞിരുന്നു. അക്രമികളെ കുറിച്ചുള്ള വിവരങ്ങൾ ബിന്ദു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.  സംഭവത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിന്റെ നിഗമനം. ഗൾഫിൽ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായ ബിന്ദു നാലുദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്നത് ചെറുത്ത വീട്ടുകാർക്ക് അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍