അങ്കമാലിയില്‍ വാഹനാപകടം: സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

എ കെ ജെ അയ്യര്‍

ചൊവ്വ, 12 ജനുവരി 2021 (16:55 IST)
അങ്കമാലി: അങ്കമാലി ടൗണില്‍ വച്ച് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. കൊരട്ടി മേലൂര്‍ അടിച്ചിലി പൊയ്യക്കാരന്‍ വീട്ടില്‍ കൃഷ്ണന്റെ മകന്‍ പി.കെ.ശശിയാണ് (48) മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ദേശീയ പാതയില്‍ കെ.എസ് ആര്‍.ടി.സി സ്റ്റാന്റിനടുത്ത് യൂ ടെന്‍ തിരിയുന്നതിനിടെ തൃശൂര്‍ ഭാഗത്തു നിന്ന് വരികയായിരുന്ന കാറാണ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം ഉണ്ടായത്.
 
ഇടിയേറ്റു അവശ നിലയിലായ ശശിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലുവ ദേശത്തെ വാഹന ബോഡി വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് മരിച്ച ശശി. ഭാര്യ വിജയ. ഏകമകന്‍ ശിവ കൃഷ്ണ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍