ബിജെപിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടം മാത്രമായി കോൺഗ്രസ് നേതൃത്വം മാറി:‌ എ വിജയരാഘവൻ

ചൊവ്വ, 23 ഫെബ്രുവരി 2021 (15:03 IST)
കോൺഗ്രസിന്റെ നേതൃത്വം ബിജെപിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടമായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ്  കൺവീനറുമായ എ. വിജയരാഘവന്‍. കോൺഗ്രസിന്റെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നും അവർക്ക് പിടിച്ചുനിൽക്കാനാവുന്നില്ല. എംഎൽഎമാർ ബിജെപിയിലേക്ക് അനായാസമായി പ്രയാണം നടത്തുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
 
ഏതു കോണ്‍ഗ്രസ് നേതാവും ഏത് നിമിഷവും ബിജെപിയിലേയ്ക്ക് പോകും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നേതൃത്വത്തെ തന്നെ അനുയായികൾക്ക് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്. അതിനാൽ തന്നെ ഇടതുപക്ഷത്തിന്റെ പ്രസക്തി വർധികുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കാർഷികനിയമ വിഷയത്തിൽ അവസരവാദ നിലപാടാണ് കോൺഗ്രസിന്റേതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍