'ക്ലിപ്സ്' യുട്യൂബിലെ പുത്തൻ ഫീച്ചറിനെ കുറിച്ച് അറിയു !

ബുധന്‍, 3 ഫെബ്രുവരി 2021 (13:29 IST)
ക്ലിപ്സ് എന്ന പുതിയ ഫീച്ചർ ഉപയോക്താക്കൾക്കായി ലഭ്യമാക്കാൻ യുട്യൂബ്. യുട്യൂബിന്റെ ഷോർട്ട് വീഡിയോ സംവിധാനമായ 'ഷോർട്ട്സ്' ഉൾപ്പടെ കൂടുതൽ പേരിൽ എത്തിയ്ക്കുന്നതിനായുള്ള ഷെയറിങ് സംവിധാനമായാണ് ക്ലിപ്സ് എന്ന ഫീച്ചർ ലഭ്യാമാക്കുന്നത്, അഞ്ച് സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെയുള്ള ഷോർട്ട് വീഡിയോകളുടെ ലിങ്കുകൾ ആയിരിയ്ക്കും ക്ലിപ്സ് എന്ന ഫീച്ചറിലൂടെ പങ്കുവയ്ക്കാൻ സാധിയ്ക്കുക. ലൈവ് വീഡിയോകളൂം ക്ലിപ് വഴി പങ്കുവയ്ക്കാൻ സാധിയ്ക്കും.
 
ഷോർട്ട് വീഡിയോകൾ മാത്രമല്ല വലിയ വീഡിയോകളിലെ നമുക്കിഷ്ടപ്പെട്ട ഒരു മിനിറ്റുവരെ ദൈർഘ്യമുള്ള ഭാഗങ്ങൾ പങ്കുവയ്ക്കാൻ സാധിയ്ക്കുന്ന സംവിധാനമാണ് ഇത്. വീഡിയോ പ്ലെയറിന് താഴെയുള്ള ക്ലിപ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ആ വീഡിയോയിലെ ഇഷ്ടപ്പെട്ടതോ, പ്രസക്തമോ ആയ ഭാഗം അടയാളപ്പെടുത്താനാകും. ക്ലിപ്പിന് പേരു നൽകി ഷെയർ ബട്ടൺ ക്ലിക്ക് ചെയ്താൽ വാട്ട്സ് ആപ്പ് ഉൾപ്പടെയുള്ള മറ്റു പ്ലാറ്റ്ഫോമുകളിലേയ്ക്ക് ലിങ്ക് പങ്കുവയ്ക്കാം. അടയാളപ്പെടുത്തിയ വീഡിയോ ഭാഗം മാത്രമായിരിയ്ക്കും ഈ ലിങ്കിലൂടെ കാണാനാവുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍