പുതിയ നിബന്ധനകൾ ഉടൻ, അംഗീകരിയ്ക്കാതെ വാട്ട്സ് ആപ്പ് ഉപയോഗിയ്ക്കാൻ സാധിയ്ക്കില്ല !

ഞായര്‍, 6 ഡിസം‌ബര്‍ 2020 (15:10 IST)
വാട്ട്സ് ആപ്പ് തങ്ങളുടെ ടേംസ് ആൻഡ് കണ്ടീഷൻസിൽ മാറ്റം വരുത്താൻ ഒരുങ്ങുനതായി റിപ്പോർട്ടുകൾ. അടുത്ത വർഷം ഫെബ്രുവരിയോടെ നിബന്ധനകൾ പുതുക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ പിന്നീടങ്ങോട്ട് വാട്ട്സ് ആപ്പ് ഉപയോഗിയ്ക്കാനാകു. വബീറ്റ ഇൻഫോയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. പ്രൈവസി പോളിസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിരുന്നു.
 
വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ കൈകാര്യം, ഉപയോഗം, വാട്‌സാപ്പ് ഉൾപ്പടെയുള്ള ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഏതുവിധത്തിൽ ഉപയോഗിയ്ക്കാം എന്നിവയെല്ലാമായിരിയ്ക്കും പുതിയ പ്രൈവസി അപ്ഡേറ്റിൽ ഉണ്ടാവുക. അടുത്തിടെ വാട്ട്സ് ആപ്പ് അവതരിപ്പിച്ച ഇൻ ആപ്പ് ബാനറായാണ് ഈ അപ്ഡേറ്റുകൾ കാണിയ്ക്കുക. ഇത് അംഗീകരിയ്ക്കാതെ വാട്ട്സ് ആപ്പ് തുടർന്ന് ഉപയോഗിയ്ക്കാനാകില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍