കളി ജയിച്ചാലും തോറ്റാലും സ്വന്തം റൺസ് മുഖ്യം: കെ എൽ രാഹുലിനെതിരെ വിമർശനം

വെള്ളി, 9 ഒക്‌ടോബര്‍ 2020 (14:42 IST)
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോൽവി വഴങ്ങിയതോടെ നായകൻ കെഎൽ രാഹുലിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നു. ഐപിഎല്ലിൽ ഈ സീസണിൽ ഏറ്റവുമധികം റൺസുകൾ കണ്ടെത്തിയ താരമാണെങ്കിൽ കൂടിയും കരുതലോടെ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുക മാത്രമാണ് രാഹുൽ ചെയ്യുന്നതെന്നും ടീമിനെ വിജയിപ്പിക്കാനായി യാതൊന്നും ചെയ്യുന്നില്ലെന്നും ആരാധകർ പറയുന്നു.
 
ഐപിഎല്ലിൽ 136.68 ആണ് രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. എന്നാൽ പവർ പ്ലേയിൽ ഇത് 113.3 ആണ്. കരുതലോടെ വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ച് നല്ല സ്കോറിലെത്തുമ്പോൾ തകർത്തടിക്കുകയും ചെയ്യുന്നതാണ് രാഹുലിന്റെ നിലവിലെ കളിശൈലി. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്താകുമ്പോൾ 16 പന്തിൽ 11 റൺസ് മാത്രമായിരുന്നു രാഹുലിന്റെ സമ്പാദ്യം. രാഹുൽ വലിയ സ്കോറുകൾ കണ്ടെത്താത്ത മത്സരങ്ങളിൽ ഇത്തരത്തിൽ അമിതമായി ബോളുകൾ ചിലവാക്കുന്നത് ടീമിന് തന്നെ തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
നിലവിൽ സീസണിൽ 62.60 ബാറ്റിങ് ശരാശരിയിൽ 313 റൺസാണ് രാഹുൽ നേടിയത്. ബാംഗ്ലൂരിനെതിരെ 132 റൺസ് നേടി വലിയ കൈയ്യടിയും സീസണിൽ രാഹുൽ സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍