ഒന്നെങ്കിൽ 80-90 റൺസ് അല്ലെങ്കിൽ ഒന്നുമില്ല, സഞ്ജുവിനെ കൈവിട്ട് ഗൗതം ഗംഭീറും

വെള്ളി, 23 ഏപ്രില്‍ 2021 (20:09 IST)
ഐപിഎല്ലിൽ വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്‌ച്ചവെക്കുന്ന മലയാളി താരം സഞ്ജു സാംസണിനെ ഏറ്റവുമേറെ പിന്തുണച്ചിട്ടുള്ള താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പലപ്പോളും ഇന്ത്യൻ ടീം സഞ്ജുവിനെ പരിഗണിക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പുതിയ ഐപിഎൽ സീസണിലെ സഞ്ജുവിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം.
 
അവസാന ഐപിഎല്ലുകൾ പരിശോധിച്ചാൽ സ്ഥിരത എന്നത് സഞ്ജുവിന്റെ വലിയ പ്രശ്‌നമാണെന്ന് മനസിലാക്കാം. ചിലപ്പോൾ 89-90 റൺസ് അല്ലാത്തപ്പോൾ ഒന്നുമില്ല എന്നതാണ് അവന്റെ അവസ്ഥ. ഒരു നല്ല കളിക്കാരൻ എല്ലായിപ്പോഴും മധ്യത്തിൽ തുടരും. രോഹിത് ശർമ,വിരാട് കോലി,ഡിവില്ലിയേഴ്‌സ് ഇവരെയെല്ലാം നോക്കിയാലും ഒരു 80 റൺസ് വന്ന മത്സരത്തിന് പിന്നാലെ 1,1,10 എന്നിങ്ങനെയാവില്ല അവരുടെ സ്കോറുകൾ. മറിച്ച് 30-40 റൺസ് അവർ ടീമിനായി നേടും.
 
സഞ്ജുവിന്റെ സ്കോറുകളിൽ ഇത്രയും വലിയ ഏറ്റകുറച്ചിലുകൾ വരുന്നുണ്ടെങ്കിൽ അത് അവന്റെ മാനസികാവസ്ഥയുടെ പ്രശ്‌നമാണ്. ഇഎസ്‌പിഎൻ ക്രിക്കിൻഫോയോട് സംസാരിക്കവെ ഗംഭീർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍