ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ... അടികൊണ്ട് തളർന്ന് ഹാർദ്ദിക് അവസാനം രോഹിത്തിന് മുന്നിൽ, ബൗണ്ടറി ലൈനിലേക്ക് ഓടിച്ച് രോഹിത്

അഭിറാം മനോഹർ

വ്യാഴം, 28 മാര്‍ച്ച് 2024 (13:15 IST)
hardik rohit
ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു അപ്രതീക്ഷിതമായ വിരുന്നായിരുന്നു ഇന്നലെ നടന്ന ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ പിറന്ന മത്സരം മാത്രമായിരുന്നില്ല ഇന്നലത്തേത്. ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, സിക്‌സറുകള്‍ എല്ലാം തന്നെ ഇന്നലത്തെ മത്സരത്തില്‍ സംഭവിച്ചു. ഇരു ടീമുകളിലെയും ഒരു താരവും മത്സരത്തില്‍ സെഞ്ചുറി നേടിയില്ല എന്നതാണ് മത്സരത്തിന്റെ പ്രധാന പ്രത്യേകത.
 
മത്സരത്തിലെ ആദ്യ പത്തോവറില്‍ തന്നെ 148 റണ്‍സാണ് ഹൈദരാബാദ് മുംബൈക്കെതിരെ അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ ആദ്യമായാണ് മുംബൈ ഇന്ത്യന്‍സ് ബൗളിങ് ഇങ്ങനെ പൊട്ടിച്ചിതറുന്നത്. അതിനാല്‍ തന്നെ റണ്‍ മഴ പിടിച്ചുനിര്‍ത്താന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് മുന്നില്‍ വഴികളൊന്നും തന്നെ തെളിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മുന്‍ നായകനായ രോഹിത് ശര്‍മയുടെ സഹായം ഒടുവില്‍ ഹാര്‍ദ്ദിക്കിന് തേടേണ്ടിവന്നു. മുംബൈ ബൗളര്‍മാര്‍ അടികൊണ്ട് വലഞ്ഞപ്പോഴാണ് ഒടുവില്‍ ഹാര്‍ദ്ദിക് രോഹിത്തിന്റെ സഹായം തേടിയത്.
 

Helpless Chapri Pandya
 

കഴിഞ്ഞ മത്സരത്തിനിടയില്‍ ഹാര്‍ദ്ദിക് രോഹിത്തിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത് മുംബൈ ആരാധകരെ ചൊടുപ്പിച്ചിരുന്നു. യാതൊരു ബഹുമാനവുമില്ലാതെയാണ് ഹാര്‍ദ്ദിക് രോഹിത്തിനെ പരിഗണിച്ചതെന്നായിരുന്നു ആരാധകരുടെ വിമര്‍ശനം. അന്ന് ഹാര്‍ദ്ദിക് രോഹിത്തിനെ ബൗണ്ടറി ലൈനിലേക്ക് ഓടിച്ചതിന് സമാനമായി ഹാര്‍ദ്ദിക്കിനോട് ബൗണ്ടറി ലൈനില്‍ ചെന്നുനില്‍ക്കാനായിരുന്നു രോഹിത് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 
24 പന്തില്‍ 62 റണ്‍സുമായി ട്രാവിസ് ഹെഡ്, 23 പന്തില്‍ 63 റണ്‍സുമായി അഭിഷേക് ശര്‍മ, 34 പന്തില്‍ 80 റണ്‍സുമായി ഹെന്റിച്ച് ക്ലാസന്‍ എന്നിവരാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സിനായി പന്തെറിഞ്ഞ എല്ലാവരും തന്നെ അടി വാങ്ങിച്ചപ്പോള്‍ ജസ്പ്രീത് ബുമ്രയ്ക്ക് മാത്രമാണ് മികച്ച രീതിയില്‍ പന്തെറിയാനായത്.


Looking for help from Captain Rohit Sharma #SRHvsMi | #RohitSharma

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍