നമ്മൾ ഇത് എത്ര കണ്ടതാണ്, ബട്ട്‌ലർ വിജയിപ്പിച്ചില്ലെങ്കിലാണ് അത്ഭുതമെന്ന് സ്റ്റോക്സ്

അഭിറാം മനോഹർ

ബുധന്‍, 17 ഏപ്രില്‍ 2024 (17:16 IST)
ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. സീസണില്‍ തന്റെ താളത്തിലെത്താന്‍ കഷ്ടപ്പെടുന്ന ജോസ് ബട്ട്‌ലറാണ് സെഞ്ചുറി പ്രകടനത്തിലൂടെ റോയല്‍സിന് അവിശ്വസനീയമായ വിജയം നേടികൊടുത്തത്. ക്രിക്കറ്റ് ലോകമാകെ ബട്ട്‌ലറെ പ്രശംസിക്കുന്നതില്‍ തിരക്ക് കൂട്ടുമ്പോള്‍ ബട്ട്‌ലറുടെ പ്രകടനത്തില്‍ അത്ഭുതമില്ലെന്നാണ് ഇംഗ്ലണ്ട് ടീമില്‍ ബട്ട്‌ലറുടെ സഹതാരമായ ബെന്‍ സ്‌റ്റോക്‌സിന്റെ പ്രതികരണം.
 
ബട്ട്‌ലര്‍ രാജസ്ഥാനെ വിജയിപ്പിച്ചില്ലെങ്കിലാണ് അത്ഭുതമെന്നാണ് സ്‌റ്റോക്‌സ് മത്സരശേഷം എക്‌സില്‍ കുറിച്ചത്. പവല്‍ പുറത്താവുക കൂടി ചെയ്തപ്പോള്‍ ബട്ട്‌ലര്‍ ആ കളി ഫിനിഷ് ചെയ്തില്ലെങ്കില്‍ ഞാന്‍ ആശ്ചര്യപ്പെടുമായിരുന്നു. ആ മനുഷ്യന്‍ അത്രയും മികച്ച കളിക്കാരനാണ്. കളിയുടെ സാഹചര്യങ്ങള്‍ വായിക്കാനും അത്ഭുതങ്ങള്‍ ചെയ്യാനുമുള്ള കഴിവാണ് ബട്ട്‌ലറെ വ്യത്യസ്തനാക്കുന്നതെന്നും സ്‌റ്റോക്‌സ് എക്‌സില്‍ കുറിച്ചു. മത്സരത്തില്‍ പൂര്‍ണ്ണമായും ഫിറ്റല്ലാതിരുന്നിട്ടും 60 പന്തില്‍ 107 റണ്‍സുമായി ബട്ട്‌ലറാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. റോവ്മന്‍ പവല്‍ ഔട്ടാകുമ്പോള്‍ 19 പന്തില്‍ നിന്നും 16 റണ്‍സ് വേണമെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ബാറ്റര്‍മാരായി ആരും ടീമില്‍ ഇല്ലാതിരുന്നതിനാല്‍ ഈ 46 റണ്‍സും ഒറ്റയ്ക്ക് നേടിയത് ബട്ട്‌ലറായിരുന്നു.
 

Genuinly would have been more surprised if @josbuttler didn’t finish that game off when Powell got out,that’s how good the man is..his ability to read game situations and take emotion out of it is what set’s him apart

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍