ലോകത്ത് കൊവിഡ് ബാധിതര്‍ 3.17 കോടി കവിഞ്ഞു

ശ്രീനു എസ്

ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (10:51 IST)
ലോകത്ത് കൊവിഡ് ബാധിതര്‍ 3.17 കോടി കവിഞ്ഞു. അതേസമയം ഇതില്‍ 2.33 കോടിയിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. കൂടാതെ രണ്ടു ലക്ഷത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 83,347 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകളാണ്. ഇതോടെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 56,46,011 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 80,000ല്‍ താഴെ എത്തി എങ്കിലും ഇന്ന് വീണ്ടും 8,3000 കടന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍