'നിറഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്; പുതിയ യുദ്ധങ്ങൾ തുടങ്ങാത്ത പ്രസിഡന്റാണ് താൻ എന്നതിൽ അഭിമാനമുണ്ട്'

ബുധന്‍, 20 ജനുവരി 2021 (07:37 IST)
വാഷിങ്ടൺ: നിറഞ്ഞ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് പ്രസിഡന്റ് പദവിയിൽനിന്നും പടിയിറങ്ങുന്നത് എന്ന് ഡോണൽഡ് ട്രംപ്. വിടവാങ്ങൽ പ്രസംഗത്തിലാണ് ട്രംപിന്റെ പരാമർശം. പുതുതായി ഭരണമേൽക്കുന്നവർക്ക് ട്രംപ് ആശംസകൾ നേർന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ പേര് പരാമർശിയ്ക്കാതെയായിരുന്നു ആശംസ. 'നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടെയുമാണ് പടിയിറങ്ങുന്നത്. പുതിയ യുദ്ധങ്ങൾ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതിൽ അഭിമാനമുണ്ട്' ട്രംപ് പറഞ്ഞു. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങ് കാണാൻ നിൽക്കാതെ മണിക്കൂറുകൾക്ക് മുൻപ് തന്നെ ട്രം‌പ് വൈറ്റ് ഹൗസ് വിട്ടേയ്ക്കും. ഫ്ലോറിഡയിലെ മാരലാഗോയിലുള്ള സ്വന്തം റിസോർട്ടിലേയ്ക്കാണ് ട്രംപും കുടുംബവും മാറുക

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍