കൊവിഡ്: ഇസ്രയേല്‍ എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ജനുവരി അവസാനം വരെ നിയന്ത്രണം ഏര്‍പ്പെടുത്തി

ശ്രീനു എസ്

തിങ്കള്‍, 25 ജനുവരി 2021 (10:54 IST)
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ഇസ്രയേല്‍ എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ജനുവരി അവസാനം വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വിമാനങ്ങള്‍്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
അതേസമയം ഇസ്രയേലില്‍ പുതിയതായി 3155പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 66പേര്‍ രോഗം മൂലം മരണപ്പെട്ടു. ഇതില്‍ 1861 പേര്‍ രോഗം ഗുരുതരമായി ആശുപത്രിയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍