മ്യാന്‍മര്‍ സൈന്യത്തിന്റെ പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു

ശ്രീനു എസ്

ഞായര്‍, 21 ഫെബ്രുവരി 2021 (11:20 IST)
മ്യാന്‍മര്‍ സൈന്യത്തിന്റെ ഫേസ്ബുക്ക് പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. മ്യാന്‍മറിലെ പട്ടാള അട്ടിമറിയും പൗരന്‍മാര്‍ക്കുനേരെയുള്ള അക്രമണവും കണക്കിലെടുത്താണ് ഫേസ്ബുക്കിന്റെ നടപടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പട്ടാളത്തിന്റെ ട്രൂ ന്യൂസ് എന്ന പേജാണ് ഡിലീറ്റ് ചെയ്തതെന്ന് ഫേസ്ബുക്ക് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
 
ശനിയാഴ്ചയാണ് മ്യാന്‍മറില്‍ രണ്ടുപ്രക്ഷോഭകാരികള്‍ കൊല്ലപ്പെടുന്നത്. ഫേസ്ബുക്കിന്റെ നടപടിയില്‍ മ്യാന്‍മര്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍