കൊവിഡ് 19: മരണം ഒരുലക്ഷം കടന്നു, രോഗബാധിതർ 17 ലക്ഷത്തിലേക്ക്

ശനി, 11 ഏപ്രില്‍ 2020 (07:28 IST)
കൊവിഡ് ബാധയെ തുടർന്ന് ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00090 പേർക്കാണ് കൊവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. രോഗ ബാധിതടെ എണ്ണം 17 ലക്ഷത്തിലേക്ക് കുതിക്കുകയാണ്. വുഹാനിൽ ആദ്യ മരണമുണ്ടായി മൂന്നുമാസം പിന്നിടുമ്പോഴാണ് മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടിരിയ്ക്കുന്നത്. കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ 95000 ആളുകളാണ് മരിച്ചത്
 
കഴിഞ്ഞ പത്ത് ദിവസത്തിൽ മാത്രം അരലക്ഷം മരണങ്ങൾ സംഭവിച്ചു. അമേരിക്കയിൽ മാത്രം 17,843 പേർക്കാണ് രോഗ ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇന്നലെ മാത്രം 1,154 പേർക്കാണ് ജീവൻ നഷ്ടമായത്. സ്പെയ്നിൽ മരണസംഖ്യ 15,843 ആയി ഉയർന്നു. ഫ്രൻസിൽ 12,210 പേർ മരിച്ചു. ബ്രിട്ടണിൽ 7,979 പേർക്കും ഇറാനിൽ 4232 പേർക്കും വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍