ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തി ജോ ബൈഡന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 മെയ് 2024 (09:42 IST)
ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇലക്ട്രോണിക് വാഹനങ്ങള്‍, ബാറ്ററികള്‍, കംപ്യൂട്ടര്‍ ചിപ്പുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നികുതി ഉയര്‍ത്തിയത്. അമേരിക്കന്‍ സോളാര്‍ നിര്‍മാതാക്കള്‍ ചൈനീസ് ഉപകരണങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. അതിനാല്‍ ഇത്തരം സാധനങ്ങളുടെ താരിഫ് ഉയര്‍ത്തിയിട്ടില്ല. 
 
മൈക്രോ ചിപ്പുകളുടെ താരിഫ് 25ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ്. ഇത് അമേരിക്കയിലെ തന്നെ വിതരണക്കാര്‍ക്ക് ഗുണം ചെയ്യും. താരിഫ് ഉയര്‍ത്തിയത് രണ്ടുരാജ്യങ്ങളുടെയും വ്യാപര മത്സരങ്ങളുടെ തെളിവാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ ഭാവിയില്‍ ഉണ്ടാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍