മൂന്നുതരത്തിലുള്ള നാമജപങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ജൂണ്‍ 2023 (16:33 IST)
നാമജപം മൂന്ന് തരത്തിലുണ്ട്:
1. വാചികം : ഉറക്കെ ജപിക്കുന്നത്
2. ഉപാംശു : ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്
3. മാനസം : മനസ്സില്‍ മാത്രം ജപിക്കുന്നത്
 
ഈ മൂന്നിലും ഏതാണ് ഉത്തമം എന്ന് ചോദിച്ചാല്‍ മാനസം എന്നാണ് ഉത്തരം. ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം. എത്രവേണമെങ്കിലും ജപിക്കാം. എങ്കിലും മനസ്സിന്റെ ഏകാഗ്രതയ്ക്കായി 108, 1008 എന്നിങ്ങനെയുള്ള എണ്ണങ്ങള്‍ വച്ചാണ് സാധാരണ നാമജപം നടത്താറുള്ളത്.
 
രൂപമോ പേരോ ഇല്ലാത്തതാണ് ഈശ്വരന്‍. എങ്കിലും നാം സഹസ്രനാമങ്ങളിലൂടെയും സഹസ്രരൂപങ്ങളിലൂടെയും ഈശ്വരനെ ആരാധിക്കുന്നു. അവനവന്റെ മനസ്സിനെ ഭൌതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്. അതിലൂടെ അവനവന്റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍