സങ്കടം മാറാന്‍ ഈ ദേവനെ പൂജിക്കാം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 31 മെയ് 2023 (18:00 IST)
വിനായക ചതുര്‍ത്ഥിവ്രതം ഗണേശപ്രീതിക്ക് ഉത്തമമായ മാര്‍ഗ്ഗമാണ്. ചിങ്ങമാസത്തിലെ ശുക്ലപക്ഷമാണ് വിനായക ചതുര്‍ത്ഥി. ഇഷ്ടഭത്തൃലബ്ദിക്കും ദാമ്പത്യ ദുരിതമോചനത്തിനും ചതുര്‍ത്ഥിവ്രതം ശ്രേഷ്ഠമാണ്.
 
മേടം, ധനു, ചിങ്ങം എന്നീ മാസങ്ങളിലെ പൂര്‍വ്വ പക്ഷങ്ങളിലെ ചതുര്‍ത്ഥിയെ വിനായകചതുര്‍ത്ഥിയായാണ് കണക്കാക്കുന്നത്. മഹാഗണപതി ക്ഷേത്രങ്ങളില്‍ ഈ ദിവസം ഗണപതി പൂജ, ഗണപതി ഹോമം തുടങ്ങിയവ പ്രധാനമാണ്. ഗണപതിയുടെ 12 നാമങ്ങളുള്ള സങ്കടനാശനഗണേശസ്‌തോത്രം എല്ലാദിവസവും ജപിക്കുന്നത് വിഘ്‌നങ്ങള്‍ മാറാന്‍ നല്ലതാണ്.
 
കാര്‍മ്മമേഖലയുടെ അധിപനായ ഗണപതിയെ എല്ലാ ശുഭകാര്യങ്ങള്‍ക്കും മുമ്പ് സ്മരിക്കേണ്ടതുണ്ട്. വിനായക ചതുര്‍ത്ഥിയില്‍ വ്രതമെടുക്കുന്നത് കേതു ദോഷങ്ങള്‍ക്ക് പരിഹാരമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍