കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ദിവസവും വന്ദിക്കേണ്ടത് ഈ ദേവന്മാരെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ഒക്‌ടോബര്‍ 2022 (15:46 IST)
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ഏറെ സവിശേഷതകള്‍ ഉള്ളവരായിരിക്കും. കാര്‍ത്തിക കീര്‍ത്തികേള്‍ക്കുമെന്ന ചൊല്ലിനെ സാധൂകരിക്കുംവിധത്തില്‍ ഉയര്‍ച്ചയുള്ള ജീവിതമായിരിക്കും ഇവരുടേത്. കഷ്ടപ്പെടാന്‍ തയ്യാറായാല്‍ നല്ല ഫലം ഉറപ്പാണ് ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക്.
 
ദിവസവും സൂര്യനെയും സൂര്യന്റെ അധിദേവതയായ ശിവനെയും ഭജിക്കാന്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ ശ്രദ്ധിക്കണം. പക്കപ്പിറന്നാളിന് ശിവക്ഷേത്രത്തിലാണ് സന്ദര്‍ശനം നടത്തേണ്ടത്. പരമേശ്വരന് കൂവളമാല സമര്‍പ്പിക്കുകയും അര്‍ച്ചന നടത്തുകയും വേണം. ശിവക്ഷേത്രത്തില്‍ ധാര നടത്തണം.
 
കാര്‍ത്തിക നക്ഷത്രക്കാര്‍ 'ഓം നമഃശിവായ' മന്ത്രവും ആദിത്യഹൃദയമന്ത്രവും നിത്യേന ജപിക്കണം. കാര്‍ത്തിക നക്ഷത്രത്തിന്റെ അനുജന്‍മനക്ഷത്രങ്ങളാണ് ഉത്രവും ഉത്രാടവും. ആ നക്ഷത്രദിനങ്ങളിലും ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍