തുടര്‍ച്ചയായ തലചുറ്റൽ; യുവതിയുടെ തലച്ചോറ് പരിശോധിച്ച ഡോക്ടര്‍മാർക്ക് ഞെട്ടൽ!

തുമ്പി ഏബ്രഹാം

തിങ്കള്‍, 18 നവം‌ബര്‍ 2019 (12:39 IST)
തുടര്‍ച്ചയായ തലചുറ്റലിനെ തുടര്‍ന്നാണ് ചൈന സ്വദേശിനിയായ യുവതി ഡോക്ടറെ കണ്ടത്.  ഇരുപതാം വയസ്സ് മുതലാണ് യുവതിക്ക് പതിവായി തലചുറ്റല്‍ അനുഭവപ്പെട്ടത്. ആദ്യമൊന്നും ഡോക്ടര്‍മാര്‍ക്ക് കാരണം കണ്ടെത്താനായില്ല. എന്നാല്‍ യുവതിയുടെ തലച്ചോറ് പരിശോധിച്ചപ്പോഴാണ് അക്കാര്യം ഡോക്ടര്‍മാര്‍ അറിയുന്നത്.
 
യുവതിക്ക് തലച്ചോറിലെ ഒരു പ്രധാനഭാഗം ഇല്ലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സെറിബെല്ലം ഇല്ലാതെയാണ് യുവതി ജീവിക്കുന്നത്. തലച്ചോറിന്‍റെ സിടി സ്കാനിലൂടെയാണ് ഇക്കാര്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 
 
ജനിച്ചപ്പോഴെ യുവതിക്ക് സെറിബെല്ലം ഇല്ലായിരുന്നു. ആറാമത്തയോ ഏഴാമത്തയോ വയസ്സിലാണ് നടക്കാനും സംസാരിക്കാനും തുടങ്ങിയതെന്ന് യുവതിയുടെ അമ്മ പറയുന്നു. നടക്കുമ്പോള്‍ വീണുപോകുന്നത് പതിവായിരുന്നു. 
 
വൈദ്യശാസ്ത്രത്തിലെ അപൂര്‍മായ കേസാണിതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. യുവതിക്ക് ഇപ്പോഴും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സെറിബെല്ലം  ഇല്ലാതെ ജീവിക്കേണ്ടി വരുന്നതിന് കുറിച്ച്  ജോണ്‍സ് ഹോപ്പ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഡോ. ജെയിംസ് ജേണല്‍  ബ്രെയിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍