ഇവ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ സ്ട്രോക്കിനെ ഫലപ്രദമായി ചെറുക്കാം

ശനി, 30 മെയ് 2020 (20:19 IST)
തലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന് അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഒരു ജീവിതശൈലി രോഗമാണിത്. പ്രായം, രക്ത സമ്മർദം, പ്രമേഹം, വ്യായാമക്കുറവ് എന്നിവ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്.
 
പെട്ടെന്ന് മുഖം, കോടിപ്പോകുക, സംസാരശേഷി നഷ്ടപ്പെടുക, നാക്ക് കുഴയുക, ശരീരത്തിന്റെ ഒരു വശം തളരുക, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക, തലകറക്കം, ഛർദി, തലവേദന, ശരീരത്തിന്റെ ഒരു വശം മരവിയ്ക്കുക, ബോധക്ഷയം ഉണ്ടാകുക ഇതെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
 
ചില ഭക്ഷണങ്ങള്‍ പതിവാക്കിയാല്‍ സ്ട്രോക്കില്‍ നിന്നും രക്ഷനേടാം എന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ക്യാരറ്റ്, സവാള, പച്ചക്കറികള്‍, ഇലക്കറികൾ, നട്സ്, ചോക്ലേറ്റ്, സിട്രസ് പഴങ്ങൾ, വെളുത്തുള്ളി, ഗ്രീൻ ടീ എന്നിവ പതിവാക്കുന്നത് സ്‌ട്രോക്കിനെ തടയും. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിനൊപ്പം വ്യായാമവും പതിവാക്കണം. ശരീരത്തിന് ഊര്‍ജം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍