ഒഴിവാക്കേണ്ടത് എന്തെല്ലാം; തൈറോയ്ഡുള്ളവര്‍ക്ക് കാബേജ് കഴിക്കാമോ ?

വെള്ളി, 13 ഒക്‌ടോബര്‍ 2017 (18:22 IST)
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് തൈറോയ്ഡ്. സ്‌ത്രീകളിലാണ് കൂടുതലായും ഈ രോഗാവസ്ഥ കാണുന്നത്. നമ്മുടെ ഭക്ഷണമുള്‍പ്പെടയുള്ള കാരണങ്ങളാണ് തൈറോയ്ഡിന് കാരണമാകുന്നത്. മരുന്നിനൊപ്പം ഭക്ഷണക്രമത്തിലും ജീവിതരീതികളിലും മാറ്റം വരുത്തിയാല്‍ തൈറോയ്ഡ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തടയാന്‍ സാധിക്കും.

കാബേജ്, ബ്രൊക്കോളി, കോളിഫ്ലവര്‍ എന്നീ പച്ചക്കറികള്‍ തൈറോയ്‌ഡ് പ്രശ്‌നമുള്ളവര്‍ ഒഴിവാക്കണം. ഇവയില്‍ അടങ്ങിയിരിക്കുന്ന ഗോയ്റ്ററൊജെന്‍സ് എന്ന പദാര്‍ഥം ശരീരം അയോഡിന്‍ ആഗിരണം ചെയ്യുന്നതിനെ തടയുകയും രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നതിന് കാരണമാകുകയും ചെയ്യും.

അമിതമായി ടെന്‍‌ഷന്‍ തോന്നുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുകയും ഇത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പുകവലി, അമിതമായ മദ്യപാനം, സ്‌ത്രീകള്‍ ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഗുളികള്‍ എന്നിവയും തൈറോയ്ഡിന് കാരണമാണ്.

വീടുകളില്‍ കൂടുതലായി ഉപയോഗിക്കുന്ന നോണ്‍സ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗില്‍ അടങ്ങിയിരിക്കുന്ന പെര്‍ഫ്യൂറോക്ടേന്‍ സള്‍ഫോണേറ്റ്, പെര്‍ഫ്യൂറനോക്ടനോയിക് ആസിഡ് എന്നീ കെമിക്കലുകള്‍ തൈറോയ്ഡ് രോഗികള്‍ക്ക് ഭയക്കേണ്ടതാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടഞ്ഞ് തൈറോയ്‌ഡ് എന്ന രോഗാവസ്ഥയെ ഗുരുതരമാക്കാന്‍ ഈ ഘടകങ്ങള്‍ക്ക് കഴിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍