ഉൾവസ്ത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം; ഇല്ലെങ്കിൽ ഈ പ്രശ്നങ്ങൾ

തിങ്കള്‍, 25 ജനുവരി 2021 (15:03 IST)
ഉൾവസ്ത്രങ്ങൾ വെയിലത്തിട്ട് ഉണക്കാന്‍ ഭൂരിഭാഗം ആളുകൾക്കും മടിയാണ്. എല്ലാവരും ശ്രദ്ധിക്കുമെന്ന കാരണമാണ് ഇതിനായി പറയുന്നത്. എന്നാല്‍ ഈ ശീലം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവെക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരും ശ്രദ്ധിക്കാത്ത മുറികളിലോ അല്ലെങ്കില്‍ ബാത്ത്‌റൂമിലോ ആയിരിക്കും മിക്കവരും ഉൾവസ്‌ത്രങ്ങള്‍ ഉണക്കാന്‍ ഇടുക. ചിലര്‍ ഫാന്‍ ഉപയോഗിച്ചാണ് ഇവ ഉണക്കുന്നത്. ഈ ശീലമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
 
വസ്‌ത്രങ്ങളില്‍ അടിഞ്ഞു കൂടുന്ന രോഗാണുക്കള്‍ നശിക്കണമെങ്കില്‍ വെയിലത്തിട്ട് ഉണക്കണം. സൂര്യ രശ്‌മികള്‍ ഏറ്റാല്‍ മാത്രമെ അണുക്കള്‍ മാറുകയുള്ളൂ. മുറിയിലിട്ട് വെയിൽ തട്ടാതെ ഉണക്കിയാല്‍ നനവ് നിന്ന് അണുക്കള്‍ നശിക്കാതെ സ്വകാര്യ ഭാഗങ്ങളില്‍ പൂപ്പല്‍, അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നനവുള്ള ഉൾവസ്‌ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചില്‍, പൂപ്പല്‍, പഴുപ്പ് ഇവ വരാന്‍ സാധ്യതയേറും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍