തടി കുറയ്ക്കണോ ? ഇതാ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു നാടൻ ജ്യൂസ് !

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (15:27 IST)
വണ്ണം കുറക്കാൻ പല തരത്തിലുള്ള അഭ്യാസങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. വ്യായാമങ്ങൾ ചെയ്തതുകൊണ്ട് മാത്രം കാര്യമായില്ല. വണ്ണം കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പാനിയങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുക കൂടി വേണം. അത്തരത്തിൽ വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു പാനിയത്തെ കുറിച്ചാണ് ഇനി പറയുന്നത്.
 
നമ്മുടെ നാടൻ വഴപ്പിണ്ടിയാണ് സംഗതി, വാഴപിണ്ടി ജ്യൂസിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഫൈബറുകളാണ് വണ്ണം കുറക്കാൻ സഹായിക്കുന്നത്. ഇത് ഉണ്ടക്കുക സിംപിളാണ് വാഴപ്പിണ്ടി ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയിലിട്ട് അടിക്കുക. ശേഷം ഇത് അരിച്ചെടുത്ത് ദിവസേനെ രാവിലെ വെറും വയറ്റിൽ അര ഗ്ലാസ് കുടിക്കുക. മാറ്റം കണ്ടു തുടങ്ങും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍