തൊണ്ടവേദന അകറ്റാൻ ഇതാ ഒരു നാടൻ വിദ്യ !

ചൊവ്വ, 1 ഡിസം‌ബര്‍ 2020 (15:31 IST)
ഇഞ്ചിയുടെ ഗുണദോഷവശങ്ങളെക്കുറിച്ച് അറിയാത്തവരാണ് അധികവും. ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. പല രോഗങ്ങൾക്കും ഒറ്റമൂലിയായി ഇഞ്ചി ഉപയോഗിക്കാം. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കണ്ട് വരുന്ന രോഗമാണ് തൊണ്ടവേദന. തൊണ്ടവേദനയ്ക്കു ഇഞ്ചി ബെസ്റ്റാണ്. ഇഞ്ചി ശരീരത്തിലെ ടോക്‌സിനുകളെ തുടച്ചുനീക്കി രക്തചംക്രമണത്തെ ഉത്തേജിപ്പിക്കും . ശരീരത്തിലെ ചീത്തയായ ബാക്ടീരിയകളെ നശിപ്പിക്കാനും ഇഞ്ചി നല്ലതാണ്. ചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലതാണ്. ഇത് തൊണ്ടവേദനയെ ഇല്ലാതാക്കും.
 
ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച് പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍ തൊണ്ടവേദന കുറയും. കൂടാതെ ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുന്നതും തൊണ്ട വേദനയ്ക്ക് അത്യുത്തമം ആണ്. തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക. ഒരു വലിയ സ്പൂണ്‍ തേനും രണ്ടു വലിയ സ്പൂണ്‍ എള്ളെണ്ണയും ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിക്കുന്നതും ഇതിന് ഉത്തമപ്രതിവിധിയാണ്. മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുന്നതിലൂടേയും വേദന ശമിക്കും. ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊള്ളുന്നത് ബാക്ടീരിയകള്‍ നശിക്കുന്നതിനും തൊണ്ടവേദന കുറയുന്നതിനും സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍