ദിവസവും ബദാം കഴിക്കുന്നത് ശീലമാക്കു, നേടാം ഈ ഗുണങ്ങൾ

അഭിറാം മനോഹർ

ശനി, 29 ഫെബ്രുവരി 2020 (15:41 IST)
ദിവസവും ഒരു ആപ്പിൾ കഴിക്കു നിങ്ങൾക്ക് ഡോക്ടറെ ഒഴിവാക്കാം എന്ന ചൊല്ല് കേൾക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ഒരു ബദാം ദിവസം കഴിക്കു എന്നതാണ് പറയുന്നതെങ്കിലോ. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല.അതുകൊണ്ട് തന്നെ ദിവസം ബദാം കഴിക്കുന്നതിലും ഒരല്പം കാര്യമുണ്ട്.
 
ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ബദാമിലടങ്ങിയിട്ടുള്ള മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിപ്പിക്കുന്നതിനും മൂഡ് മാറ്റങ്ങളെ ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്നു.കൂടാതെ ആന്റി ഓക്സിഡന്റുളാൽ സമ്പന്നമായ ബദാം 2.5 ഔണ്‍സ് സ്ഥിരം കഴിക്കുകയാണെങ്കിൽ കഴിക്കുന്നവരിൽ ഓക്സിഡേറ്റീവ് സ്ട്രെസ് വളരെ കുറവായിരിക്കും.
 
പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ എല്ലാം ആവോളം അടങ്ങിയതാണ് ബദാം. ഡയറ്റ് ചെയ്യുന്നവർക്ക് അതിനാൽ തന്നെ ഭക്ഷണത്തിനോടൊപ്പം രണ്ടോ മൂന്നോ ബദാം കൂടി കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള അമിത ആര്‍ത്തി കുറയ്ക്കാനും ബദാം സഹായിക്കും. കൂടാതെ ബദാമിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ ചർമ്മത്തിന് ഗുണം നൽകുന്നു.കൂടാതെ മുടിക്ക് ഈർപ്പം നൽകാൻ കുതിർത്ത ബദാം ഉപയോഗിക്കുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍