രാത്രിയിൽ കിടക്കുമ്പോൾ വെളുത്തുള്ളി അരച്ച് നീര് തലയിൽ തേയ്ക്കുന്നത് എന്തിന്?

ചിപ്പി പീലിപ്പോസ്

ബുധന്‍, 13 നവം‌ബര്‍ 2019 (17:24 IST)
മുടികൊഴിച്ചിലിനെ ഭയപ്പെടാത്തവർ ചുരുക്കമാണ്. മുടി കൊഴിയുന്നത് സർവസാധാരണമാണ്. അതിൽ ഭയപ്പെടാനൊന്നുമില്ല. എന്നാൽ ഇതിൽ കൂടുതലാകുമ്പോൾ പ്രശ്‌നമാണ്. മുടി കൊഴിയുന്നതിന് കാരണങ്ങൾ പലതാണ്. തലയിൽ തൊപ്പി വയ്‌ക്കുന്നതുൾപ്പെടെയുള്ള കാരണങ്ങൾ പുരുഷന്മാരിൽ മുടികൊഴിച്ചിലിനിടയാക്കുന്നു.
 
എന്നാൽ പുരുഷന്മാരിലെ മുടികൊഴിച്ചിൽ തടയുന്നതിന് ചില പൊടിക്കൈകൾ ഉണ്ട്. വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടികൊഴിച്ചിൽ തടയാനുള്ള മാർഗ്ഗമാണ്. എള്ളെണ്ണയോ ബദാം എണ്ണയോ ഉപയോഗിച്ച് അഞ്ച് മിനിറ്റോളം സ്ഥിരമായി തല മസാജ് ചെയ്യുക.
 
നനവുള്ള മുടി ചീകാതിരിക്കുക. രാത്രിയിൽ കിടക്കാനാകുമ്പോൾ തലയിൽ വെളുത്തുള്ളിയോ ഉള്ളിയോ ഇഞ്ചിയോ അരച്ച് അതിന്റെ വെള്ളം തേച്ച് പിടിപ്പിക്കുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയുക. ദിവസേന ആറോ എട്ടോ ഗ്ലാസ് വെള്ളം കുടിക്കുക. ടവ്വൽ ഉപയോഗിച്ച് കുറേ സമയം തല ഉണക്കുന്നതിന് പകരം ഒരു മിനുറ്റോളം തല തോർത്തുകയും പിന്നെ സാധാരണ കാറ്റ് കൊണ്ട് മുടി ഉണക്കുകയും ചെയ്യുക. എന്നാൽ ഫാനിന്റെ കാറ്റ് ആയിരിക്കരുത്.
 
മദ്യപാനവും പുകവലിയും മുടികൊഴിച്ചിലിന് കാരണമാകും. താരൻ ഉള്ള മുടിയ്‌ക്ക് ചൂടുപിടിക്കുന്നത് ബ്യൂട്ടീപാർലറുകളിൽ പതിവാണ്. എന്നാൽ ഇത്തരത്തിൽ കൃത്രിമമായി ചെയ്യുന്ന എല്ലാ കാര്യങ്ങളും മുടികൊഴിച്ചിലിന് കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍