പുകവലിയേക്കാള്‍ അപകടകരമായ ഈ ശീലത്തിന് നിങ്ങള്‍ അടിമയാണോ ?, എങ്കില്‍ സൂക്ഷിക്കുക!

ശനി, 11 മെയ് 2019 (17:32 IST)
പുകവലിയെക്കാള്‍ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന ശീലം എന്താണെന്ന് ചോദിക്കുന്നവര്‍ നിരവധിയാണ്. മദ്യപാനമാണോ ലഹരിമരുന്ന് ഉപയോഗമാണോ കൂടുതല്‍ ശരീരത്തിന് ദോഷമാകുന്നതെന്ന ചോദ്യവും ഉണ്ടാകാറുണ്ട്.

ഈ മൂന്ന് ശീലവും ആരോഗ്യവും ആയുസും കുറയ്‌ക്കുമെന്നതില്‍ തര്‍ക്കമില്ല. മരണത്തെ വിളിച്ചു വരത്തുന്ന ശീലങ്ങള്‍ തന്നെയാണ് ഇവ. എന്നാല്‍, പുകവലിയേക്കാള്‍ മാരകമായ ശീലം ജങ്ക് ഫുഡിന്റെ അമിത ഉപയോഗമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ആരോഗ്യത്തെ കാര്‍ന്നു തിന്നുന്നതിനു തുല്യമാണ് സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത്‌. ജങ്ക് ഫുഡുകള്‍ കഴിക്കുന്നതോടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭ്യമാകാതെ വരുന്നു. ഇങ്ങനെ ലോകത്ത്  മരിക്കുന്നവരുടെ എണ്ണം 11 മില്യന്‍ ആണ്.

പുകവലി മൂലം മരിക്കുന്നവരുടെ എണ്ണം 8 മില്യന്‍ മാത്രം ഉള്ളപ്പോഴാണ് പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ പോഷകപ്രദമായ ആഹാരം കഴിക്കാതെ ജങ്ക് ഫുഡ് ആശ്രയിച്ച് കഴിയുന്ന 11 മില്യന്‍ ആളുകള്‍ മരിക്കുന്നത്.  പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക്, കൊളസ്‌ട്രോള്‍, അമിതവണ്ണം, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് ജങ്ക് ഫുഡ് സമ്മാനിക്കുന്ന പ്രധാന രോഗങ്ങളില്‍ മുന്നിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍